കാസർകോട്: ജില്ല കോൺഗ്രസ് ഒാഫിസ് കെട്ടിടത്തിൽ ബ്രാഞ്ച് ഒാഫിസ് ആരംഭിച്ചവകയിൽ നൽകാനുള്ള 12 ലക്ഷം രൂപയുടെ വാടക കുടിശ്ശിക നൽകാത്തതിനാൽ കെ.എസ്.എഫ്.ഇയുടെ ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു. മാർച്ച് 20ന് ജില്ലയിലെ 12 ബ്രാഞ്ച് ഒാഫിസുകൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധിക്കുക. കഴിഞ്ഞദിവസം ചേർന്ന ജില്ല കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 2016 മാർച്ച് മൂന്നിനാണ് വിദ്യാനഗറിലെ ജില്ല കോൺഗ്രസ് ആസ്ഥാനമന്ദിരത്തിെൻറ താഴത്തെനിലയിൽ കെ.എസ്.എഫ്.ഇ കാസർകോട് രണ്ടാം ബ്രാഞ്ച് ഒാഫിസ് പ്രവർത്തനമാരംഭിച്ചത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. 1600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാൾ ചതുരശ്രമീറ്ററിന് പ്രതിമാസം 31 രൂപ നിരക്കിലാണ് വാടകക്ക് നൽകിയത്. ബ്രാഞ്ച് കേന്ദ്രീകരിച്ച് ചിട്ടി ഉൾപ്പെടെയുള്ള ഇടപാടുകളും ആരംഭിച്ചിരുന്നു. എന്നാൽ, ആറു മാസത്തിനുശേഷം മുൻകൂട്ടി വിവരം നൽകാതെ ഒാഫിസ് അടച്ചുപൂട്ടി കെ.എസ്.എഫ്.ഇ അധികൃതർ സ്ഥലംവിടുകയാണുണ്ടായതെന്നും വാടക കുടിശ്ശിക നൽകുകയോ താക്കോൽ തിരികെ ഏൽപിക്കുകയോ െചയ്തില്ലെന്നും കോൺഗ്രസ് ജില്ല ഭാരവാഹികൾ പറയുന്നു. സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ, റീജനൽ മാനേജർ, ബ്രാഞ്ച് മാനേജർ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നാണ് ഉപരോധം നടത്താൻ തീരുമാനിച്ചത്. കെ.എസ്.എഫ്.ഇ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങളാണ് ജില്ല കോൺഗ്രസ് നേതൃത്വം ചെലവഴിച്ചത്. കരാറുകാരന് ഇൗ തുക നൽകാത്തതിനാൽ നിയമനടപടിയുടെ വഴിയിലാണ്. കെ.എസ്.എഫ്.ഇയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ലെങ്കിൽ ഏപ്രിൽ മുതൽ അനിശ്ചിതകാല ഉപരോധം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.