ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി 31വരെ

കണ്ണൂർ: സംസ്ഥാന ഭവനനിർമാണ ബോർഡിൽനിന്ന് വായ്പയെടുത്ത കുടിശ്ശികക്കാർക്കായി നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. കാലാവധിക്കുള്ളിൽ ഭവനവായ്പ കുടിശ്ശിക അടച്ചുതീർക്കുന്ന ഗുണഭോക്താക്കൾക്ക് പിഴപ്പലിശ, വീഴ്ചപ്പലിശ എന്നിവയിൽ ഇളവുകൾ (എല്ലാവിഭാഗം വായ്പക്കാർക്കും പിഴപ്പലിശ 100 ശതമാനവും വീഴ്ചപ്പലിശ എൽ.ഐ.ജികാർക്ക് 100 ശതമാനവും എം.ഐ.ജികാർക്ക് 70 ശതമാനവും എച്ച്.ഐ.ജി/ജെ.എച്ച്.എസ്കാർക്ക് 50 ശതമാനവും) അനുവദിക്കും. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.