കണ്ണൂർ: അസംഘടിത തൊഴിലാളികൾക്കായി കോൺഗ്രസിെൻറ സംഘടന നിലവിൽ വന്നു. ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിെൻറ നാമനിർദേശം ചെയ്യപ്പെട്ട ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണവും സമരപ്രഖ്യാപന കൺവെൻഷനും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും ശനിയാഴ്ച നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തലാക്കുക, ചെറുകിട കച്ചവടക്കാരുടെയും കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുക, അസംഘടിത തൊഴിലാളികൾക്ക് ഇ.എസ്.െഎയും പി.എഫും നടപ്പാക്കുക, നഴ്സുമാർക്ക് ന്യായമായ ശമ്പളം നിയമപരമായി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൺവെൻഷൻ. കണ്ണൂർ കാൽെടക്സ് ജി.എസ്.ടി.യു ഹാളിൽ ശനിയാഴ്ച രാവിലെ 11ന് െക.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂർ, ലിഷ ദീപക്, ഷാഫി കോർളായി, മായിൻ വേങ്ങാട്, മുഹമ്മദ് അസാഹിദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.