ഷുഹൈബ് വധം: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ ഒന്നാംഘട്ടം യാഥാർഥ്യമായി -മുസ്ലിം ലീഗ് കണ്ണൂർ: ഷുഹൈബ് വധത്തിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടവഴിയിലെ ഒന്നാം ഘട്ടമാണ് ഹൈകോടതി ഉത്തരവിലൂടെ യാഥാർഥ്യമായതെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും അഭിപ്രായപ്പെട്ടു. നീതിപീഠത്തിെൻറ ഇടപെടൽ ജനാധിപത്യവിശ്വാസികളിൽ പ്രതീക്ഷയുണർത്തുന്നതാണ്. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിലെത്തണമെന്ന ആവശ്യമാണ് കേസ് സി.ബി.ഐക്ക് വിട്ടതിലൂടെ കോടതി പരിഗണിച്ചത്. മകെൻറ ഘാതകരെ കണ്ടെത്താനുള്ള മാതാപിതാക്കളുടെ നിയമപോരാട്ടത്തിൽ മുസ്ലിം ലീഗ് ഒപ്പമുണ്ടാകുമെന്നും ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.