കണ്ണൂർ: വനിതാദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയും പരിഭവുങ്ങളുമായെത്തിയവരെ സ്വീകരിച്ചതും സുപ്രധാന ചുമതലകൾ നിർവഹിച്ചതും വനിതാ പൊലീസുകാർ. ഡി.ജി.പിയുടെ ഉത്തരവിനെ തുടർന്നാണ് വനിതാദിനത്തിൽ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫിസർ ചാർജ് മുതൽ പൊലീസ് വാഹനത്തിെൻറ ഡ്രൈവർവരെയുള്ള മുഴുവൻ കാര്യങ്ങളും വനിതാ പൊലീസുകാരുടെ നേതൃത്വത്തിൽ നടത്തി ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ ജില്ലയിലെ വനിത പൊലീസ് സംഘം മാതൃകയായത്. ക്രമസമാധാന പരിപാലനരംഗത്ത് പുതിയ കീഴ്‌വഴക്കങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം വനിതാദിനത്തോടെയാണ് തുടക്കംകുറിച്ചത്. ഈ വര്‍ഷവും അത് തുടര്‍ന്നു. ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം ഉൾെപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടായതായി വിവിധ സ്റ്റേഷനിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വനിതാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജി.ഡി ചാർജ് വി. മഞ്ജുള ഉൾെപ്പടെ എട്ടു വനിതാ പൊലീസുകാരാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജോഷ്നി സ്റ്റേഷൻ റൈറ്ററുടെ ചുമതല നിർവഹിച്ചപ്പോൾ പ്രിയ പാലയോട് വയർലെസ് സംവിധാനം നിയന്ത്രിച്ചു. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സിസ്റ്റം ചുമതല ഇ.വി. ജയശ്രീക്കായിരുന്നു. പയ്യന്നൂർ സ്വദേശിനിയായ ദീപയാണ് ഡ്രൈവറുടെ ചുമതല നിർവഹിച്ചത്. കൊറ്റാളിയിലെ ഷീമ പാറാവും ഷാലി റൊസാരിയോ െഡസ്ക് ചുമതലയും നിർവഹിച്ചു. കണ്ണൂർ ട്രാഫിക് സ്റ്റേഷനിൽ പി. ഷീല ഉൾെപ്പടെ അഞ്ച് ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. കരിക്കോട്ടക്കരി, പയ്യാവൂർ, കണ്ണൂർ വനിതാ പൊലീസ് എന്നിവിടങ്ങളിൽ വനിതാ എസ്.എച്ച്.ഒമാരുടെ േനതൃത്വത്തിലാണ് വനിതാദിനത്തിൽ ഡ്യൂട്ടികൾ നിയന്ത്രിച്ചത്. കണ്ണവം, മുഴക്കുന്ന്, വളപട്ടണം, കണ്ണൂർ സിറ്റി എന്നിവിടങ്ങളിലും സുപ്രധാന ചുമതലകൾ നിർവഹിച്ചത് വനിതാ ഉദ്യോഗസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.