മൊബൈൽ ഫോൺ സർവിസിങ്; സൗജന്യ പരിശീലനം

കണ്ണൂർ: കണ്ണൂർ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ഫോൺ സർവിസിങ്ങിൽ സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനപരിപാടിയിൽ ഭക്ഷണവും സൗജന്യ താമസസൗകര്യവും ലഭിക്കും. സംരംഭകത്വ കഴിവുകൾ, േപ്രാജക്ട് റിപ്പോർട്ട് തയാറാക്കൽ, എൻറർൈപ്രസ് മാനേജ്മ​െൻറ്, ബാങ്ക് വായ്പ മാർഗനിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിശീലനപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, വിഷയത്തിലുള്ള മുൻപരിചയം എന്നിവ സഹിതം ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂർ 670142 എന്ന വിലാസത്തിൽ മാർച്ച് 20നു മുമ്പ് അപേക്ഷിക്കണം. മുൻഗണന വിഭാഗത്തിൽപെട്ടവർക്കും താമസിച്ചുപഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന ലഭിക്കും. ഇൻറർവ്യൂ മാർച്ച് 27ന്. പരിശീലനം ഏപ്രിൽ രണ്ടിന് ആരംഭിക്കും. ഫോൺ: 0460 2226573, 8129620530. ..........................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.