മുഴപ്പിലങ്ങാട്;മുഴപ്പിലങ്ങാട് ടോൾബൂത്തിന് സമീപം ഗ്യാസും നിറച്ച് പോകുന്ന ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് നാലു ദിവസത്തോളമായി നിർത്തിയിട്ടിരിക്കുകയാണ് ടാങ്കർലോറിയുടെ ഇഞ്ചൻ തകരാറിലായതാണ് കാരണം എന്നാൽ ഇത്രയും ദിവസമായിട്ടും ഇതിൻറെ തകരാറ് പിഹരിക്കാതെ നിർത്തിയിട്ടതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കിയിരിക്കുകയാണ് എന്നാൽ ഈ പ്രശ്നം എടക്കാട് പോലീസിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വളരെ വേഗത്തിൽ തകരാറ് പരിഹരിക്കാൻ ശ്രമിക്കുന്നതായും ടാങ്കർലോറിയുടെ കമ്പനി അറിയിച്ചിട്ടുണ്ടെന്നും എടക്കാട് എസ് ഐ മഹേഷ്കണ്ടമ്പേത്ത് പറഞ്ഞു അതിനിടെ പ്രദേശത്ത് ശ്രീ കൂറുമ്പ ഭഗവതിക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയിരിക്കെ ജനങ്ങളിൽ ഇത് കൂടുതൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ് ഇക്കഴിഞ്ഞ 4 ന് രാത്രി ഏഴിനാണ് ടാങ്കർ തകരാറിലായത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.