സംസ്ഥാനത്ത് പുതുതായി അഞ്ചു റവന്യൂ ഡിവിഷൻ ഓഫിസ്​ -തളിപ്പറമ്പ് ആസ്ഥാനമായി പുതിയ റവന്യുഡിവിഷൻ -കാസർകോഡ് ഡിവിഷൻ ഇനി കാഞ്ഞങ്ങാടിന് സ്വന്തം.

പയ്യന്നൂർ: സംസ്ഥാനത്ത് പുതിയ താലൂക്കുകൾ രൂപവത്കരിച്ചതോടെ റവന്യൂ ഡിവിഷനുകൾ വർധിപ്പിക്കാൻ തീരുമാനം. പുതുതായി അഞ്ചു റവന്യൂ ഡിവിഷനുകളായിരിക്കും രൂപവത്കരിക്കുകയെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഇതിൽ ഒന്ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലായിരിക്കും. തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകൾക്കു പുറേമ പുതുതായി ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പയ്യന്നൂർ താലൂക്കുകൂടി ഉൾപ്പെടുത്തിയായിരിക്കും തളിപ്പറമ്പ് ഡിവിഷൻ പ്രവർത്തിക്കുക. നിലവിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ മാത്രമാണ് റവന്യൂഡിവിഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. ജില്ലയിലെ മറ്റ് താലൂക്കുകളായിരിക്കും ഇനിമുതൽ തലശ്ശേരി ഡിവിഷനിൽ ഉൾപ്പെടുക. തളിപ്പറമ്പിനു പുറേമ നെടുമങ്ങാട്, ഇരിങ്ങാലക്കുട, വടകര, കാസർകോട് എന്നിവിടങ്ങളിലാണ് മറ്റ് നാലു റവന്യൂ ഡിവിഷനുകൾ രൂപവത്കരിക്കുക. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ താലൂക്കുകൾ നെടുമങ്ങാട് ഡിവിഷനിലും കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ ഇരിങ്ങാലക്കുടയിലും കൊയിലാണ്ടി, വടകര താലൂക്കുകൾ വടകര ഡിവിഷനിലും ഉൾപ്പെടുത്തും. കാസർകോട്, മേഞ്ചശ്വരം താലൂക്കുകൾ ആയിരിക്കും കാസർകോട് ഡിവിഷനിൽ ഉണ്ടാവുക. നിലവിൽ കാസർകോഡ് റവന്യൂ ഡിവിഷൻ ഓഫിസ് കാഞ്ഞങ്ങാടാണ് പ്രവർത്തിക്കുന്നത്. ഈ ഓഫിസ് ഇനിമുതൽ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷൻ ഓഫിസ് എന്നാകും അറിയപ്പെടുക. പുതിയ കാഞ്ഞങ്ങാട് ഡിവിഷനിൽ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളായിരിക്കും ഉൾപ്പെടുക. നിർത്തലാക്കാൻ ശ്രമിക്കുന്ന റീസർേവ ഓഫിസുകളിലെ ജീവനക്കാരെ ഈ ഓഫിസുകളിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്. 64ഓളം സർേവ ഓഫിസുകളാണ് ഒഴിവാക്കാൻ ശ്രമംനടക്കുന്നത്. രാഘവൻ കടന്നപ്പള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.