തളിപ്പറമ്പ്: പരിയാരം വായാട് ഖാദർ വധക്കേസില്‍ ഭാര്യ ഷരീഫയും പ്രതി. പരിയാരം പൊലീസ് ബുധനാഴ്ച രാവിലെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 10ാം പ്രതിയായി ഷരീഫയെ ചേര്‍ത്തിരിക്കുന്നത്. ബക്കളം പൂതപ്പാറയിലെ മോട്ടൻറകത്ത് പുതിയപുരയില്‍ അബ്ദുൽഖാദറിെൻറ (38) കൊലപാതകവുമായി ബന്ധപ്പെട്ട് മികച്ച സാങ്കേതികമികവോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരി 25ന് ബക്കളം പൂതപ്പാറയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഖാദറിനെ വായാടുവെച്ച് ഒരുസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ വായാട് സ്വദേശികളായ ഏഴുപേരെ സംഭവസമയത്ത് തളിപ്പറമ്പ് സി.ഐയായ കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു. കണ്ടച്ചീരകത്ത് കെ.സി. നൗഷാദ്, പണിക്കരകത്ത് ശിഹാബുദ്ദീന്‍, ചാണത്തലയൻറകത്ത് സി.ടി. മുഹാസ്, പെരുതിയോട്ട്വളപ്പില്‍ പി.വി. സിറാജ്, മൊട്ടമ്മല്‍ എം. അബ്ദുല്ലക്കുട്ടി, സി.കെ. റാഷിദ് എന്ന തേള്‍ റാഷിദ്, കണ്ടച്ചീരകത്ത് കെ.സി. മനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഫോറന്‍സിക് ലാബുകൾ, കൊച്ചിയിലെ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ സെൻറര്‍ എന്നിവിടങ്ങളിലെ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാവും. കൊലപാതകത്തിന് ഒത്താശചെയ്ത ഭാര്യ ഷരീഫയെ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഖാദറിെൻറ ഉമ്മ ആയിഷ ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷരീഫയെ പ്രതിചേര്‍ത്തത്. എസ്.ഐമാരായ കെ. പ്രഭാകരന്‍, സി. തമ്പാന്‍, സി.പി.ഒമാരായ ജാബിര്‍, നികേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.