കണ്ണൂർ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന ബൈക്കപകടങ്ങൾ നിയന്ത്രിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന കർശനമാക്കുന്നു. നിയമവിരുദ്ധമായി ബൈക്കുകൾ രൂപമാറ്റം വരുത്തി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൊതുനിരത്തുകളിൽ റേസിങ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കുറ്റക്കാർക്കെതിെര കർശനനടപടി സ്വീകരിക്കും. ബൈക്കുകൾ രൂപമാറ്റംവരുത്തി നൽകുന്ന വർക്ഷോപ്പുകൾക്കെതിെരയും 18 വയസ്സിന് താഴെയുള്ള കുട്ടികൾ ബൈക്ക് റേസിങ് നടത്തിയാൽ രക്ഷിതാക്കൾക്കെതിെരയും നിയമനടപടി എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.