കണ്ണൂർ: സാർവദേശീയ മഹിളാദിനമായ വ്യാഴാഴ്ച സംയുക്ത മഹിളാസമിതി കണ്ണൂരിൽ അവകാശപ്രഖ്യാപന റാലിയും മഹിളാകൂട്ടായ്മയും സംഘടിപ്പിക്കും. കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധനയങ്ങൾക്കെതിരെയാണ് അവകാശപ്രഖ്യാപന റാലി. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്യും. ജനാധിപത്യ മഹിളാ അസോസിയേഷൻ, വർക്കിങ് വിമൻസ് കോഓഡിനേഷൻ കമ്മിറ്റി, കർഷകത്തൊഴിലാളി യൂനിയൻ, കർഷകസംഘം, ഡി.വൈ.എഫ്.െഎ തുടങ്ങിയ സംഘടനകൾ റാലിയിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.