കണ്ണൂർ: കണ്ണൂർ ആർ.ടി.ഒയിൽ വിവിധ സേവനങ്ങൾക്കായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തപാലിൽ അയച്ച് സ്വീകരിക്കപ്പെടാതെ തിരിച്ചെത്തിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ് ലൈസൻസുകൾ തുടങ്ങിയവ ഉടമസ്ഥർക്ക് നേരിട്ടെത്തി കൈപ്പറ്റാൻ അവസരം. മാർച്ച് 15വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ അപേക്ഷകർ തിരിച്ചറിയൽ രേഖകളുമായി എത്തി ഇവ കൈപ്പറ്റണം. ഫെബ്രുവരി 28വരെ അപേക്ഷ സമർപ്പിച്ചവർക്കും ഈ ദിവസങ്ങളിൽ നേരിട്ട് അവ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.