വരക്കൂട്ടം വസ്​ത്രപ്രദർശനം നാളെ മുതൽ

കണ്ണൂർ: വരക്കൂട്ടം മ്യൂറല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒമ്പത്, 10 തീയതികളില്‍ ജില്ല ലൈബ്രറി ഹാളില്‍ മ്യൂറല്‍ സാരികളും മ്യൂറല്‍ വര്‍ക് ചെയ്ത മറ്റ് വസ്ത്രങ്ങളുടെയും പ്രദര്‍ശനം നടക്കും. ഒമ്പതിന് രാവിലെ 10.30ന് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പട്ടികജാതി വികസന ഡയറക്ടര്‍ അലി അസ്‌കര്‍പാഷ മുഖ്യാതിഥിയായിരിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രദര്‍ശനം. പട്ടികജാതി വികസനവകുപ്പി​െൻറ സാമ്പത്തികസഹായത്തോടെ മ്യൂറല്‍ ഡിസൈന്‍ സാരി പെയിൻറിങ് പരിശീലനം പൂർത്തിയാക്കിയ ജില്ലയിലെ അമ്പതോളം യുവതികളുടെ കൂട്ടായ്മയാണ് വരക്കൂട്ടം മ്യൂറല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്. വാര്‍ത്തസമ്മേളനത്തില്‍ വി.സി.എന്‍. ബാബു, യമുന സുരേഷ്, മിനി വേലായുധൻ, എ. ജിജി മോള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.