കൗൺസലർ നിയമനം

കണ്ണൂർ: കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലുമുള്ള അന്തേവാസികളായ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിന് കൗൺസലർമാരെ നിയമിക്കും. മൂന്ന് ഒഴിവുകളാണുള്ളത് (രണ്ടു പുരുഷൻ, ഒന്ന് സ്ത്രീ). യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം. എം.എസ്‌സി സൈക്കോളജി കേരളത്തിന് പുറത്തുനിന്ന് യോഗ്യതനേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി: 2018 ജനുവരി ഒന്നിന് 25നും 45നും മധ്യേ. നിയമന കാലാവധി: 2018 ജൂൺ ഒന്നു മുതൽ 2019 മാർച്ച് 31വരെ കരാർനിയമനം. പ്രതിഫലം: പ്രതിമാസം 18,000 രൂപ ഒാണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് എന്നിവ സഹിതം മാർച്ച് 15ന് മുമ്പ് കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.