നാലു കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റില്‍

തലശ്ശേരി: നാലു കിലോ കഞ്ചാവുമായി യുവാവിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. തലശ്ശേരി എ.എസ്.പി ചൈത്ര തേരേസ ജോണി​െൻറ നേതൃത്വത്തിൽ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിൽ ചിറക്കര പുല്ലമ്പില്‍ റോഡിലെ കൊറ്റിയത്ത് വീട്ടില്‍ സന്ദീപാണ് (35) അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് സന്ദീപി​െൻറ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഏതാനും ദിവസമായി സന്ദീപിനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. മുമ്പ് മോഷണക്കേസില്‍ പ്രതിയായിട്ടുള്ള ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.