ദുരന്തനിവാരണത്തിന്​ എയ്​ഞ്ചൽ ആംബുലൻസ്​ സജീവമാക്കും

കണ്ണൂർ: അപകടങ്ങൾക്കും അത്യാഹിതങ്ങൾക്കും അടിയന്തരസേവനം ലഭ്യമാക്കുന്നതിന് എയ്ഞ്ചൽസ് ആംബുലൻസ് ശൃംഖലയെ ദുരന്തനിവാരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ എയ്ഞ്ചൽസ് വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. ദുരന്തവേളയിലും മറ്റ് അടിയന്തരഘട്ടങ്ങളിലും 102 എന്ന ടോൾഫ്രീ നമ്പറിലൂടെ ആംബുലൻസ് ലഭ്യമാക്കാനാണ് പദ്ധതി. ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും അടിയന്തര ശുശ്രൂഷയായ ബേസിക്ൈലഫ് സപ്പോർട്ടും പ്രാഥമിക ചികിത്സയിലും പരിശീലനം നൽകുന്ന പദ്ധതി അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കും. സ്കൗട്ട്, ഗൈഡ്സ്, എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡൻറ് പൊലീസ് എന്നിവയുമായി സഹകരിച്ച് ലിറ്റിൽ എയ്ഞ്ചൽ പദ്ധതി തുടങ്ങാനും തീരുമാനിച്ചു. എയ്ഞ്ചൽ ജില്ല ചെയർമാൻ കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എയ്ഞ്ചൽ സംസ്ഥാന ഡയറക്ടർ ഡോ. സുൽഫിക്കർ അലി, ജില്ല എക്സിക്യൂട്ടിവ് ഡയറക്ടർ പി. ഷാഹിൻ, ആർ.ടി.ഒ എം. മനോഹരൻ, പി. നാരായണൻ, കെ.വി. മനോജ്കുമാർ, കെ. ഹരീന്ദ്രൻ, സി.ഇ. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.