അന്താരാഷ്​ട്ര വനിത ദിനം മലബാർ കാൻസർ സെൻററിൽ ഇന്ന്​ ചർച്ച

തലശ്ശേരി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് തലശ്ശേരി മലബാർ കാൻസർ സ​െൻറർ സ്ത്രീ സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ രോഗികൾ, അവരുടെ കൂടെയെത്തുന്നവർ, വിവിധ ജീവനക്കാർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വ്യാഴാഴ്ച ചർച്ച ചെയ്യപ്പെടും. വൈകീട്ട് മൂന്നിന് എം.സി.സി കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും ആറളം പഞ്ചായത്തംഗവുമായ റൈഹാനത്തിനെ ആദരിക്കും. ആശുപത്രികളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്ന വിഷയത്തെക്കുറിച്ച് അഡ്വ. പ്രീതി സംസാരിക്കും. തുടർന്ന് നടക്കുന്ന ടോക്ക് ഷോയിൽ രോഗികൾ, അവരുടെ കൂടെയെത്തുന്നവർ, വിവിധ ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.