ജുനൈദിനെ മരണംവിളിച്ചത്​ പ്രാരബ്​ധങ്ങളുടെ യാത്രയിൽ; അസ്​ഹറുദ്ദീൻ കൂട്ടുപോയത്​ വിവാഹമോഹം ബാക്കിവെച്ച്​

കാസർകോട്: ജീവിതദുരിതങ്ങളെ മറികടക്കാൻ വഴിതേടിയുള്ള യാത്രയിൽ ജുനൈദിനെ മരണം വിളിച്ചപ്പോൾ കൂട്ടുപോയ അസ്ഹറുദ്ദീൻ ബാക്കിവെച്ചത് വിവാഹമെന്ന സ്വപ്നം. കാസർകോട് അണങ്കൂരിൽ ഒാേട്ടാ ഡ്രൈവറായ ഉളിയത്തടുക്ക എസ്.പി നഗറിലെ ജുനൈദ് സ്വകാര്യ കാർഗോ ഏജൻസിക്കുവേണ്ടി പാർസൽ സാധനങ്ങൾ കൊണ്ടുവരാൻ ബംഗളൂരുവിലേക്ക് മിനിലോറി ഒാടിച്ചുപോകുേമ്പാഴാണ് മൈസൂരുവിനടുത്ത് അപകടത്തിൽപെട്ടത്. ഒപ്പം മരിച്ച അടുത്ത സുഹൃത്തും സ്കൂൾ ബസ് ഡ്രൈവറുമായ അസ്ഹറുദ്ദീനെ സഹായത്തിനായി കൂട്ടിയതായിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന ജുനൈദ് ജീവിതപ്രാരബ്ധങ്ങൾ മറികടക്കാൻ അധികവരുമാനം പ്രതീക്ഷിച്ചാണ് പാർസൽ സർവിസി​െൻറ ലോറിയിൽ ഡ്രൈവറായി രാത്രി ജോലിചെയ്തിരുന്നത്. തകരാറിലായ ഒാേട്ടാ നന്നാക്കാൻ പണം കണ്ടെത്തുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. കുടുംബത്തി​െൻറ ബാധ്യതകളേറെയും ഇൗ യുവാവി​െൻറ ചുമലിലായിരുന്നു. ജുനൈദി​െൻറ പിതാവ് അബ്ദുല്ലത്തീഫ് ഒാേട്ടാ ഡ്രൈവറായി ജോലിചെയ്യുകയാണ്. ഏകസഹോദരൻ മുസമ്മിൽ രോഗബാധിതനായി ചികിത്സയിലിരിക്കെ മരിച്ചതാണ്. ജുനൈദി​െൻറ ദീർഘയാത്രകളിലൊക്കെയും കൂട്ടാളിയായി അസ്ഹറുദ്ദീനും കൂടെയുണ്ടാകാറുണ്ടെന്ന് സൃഹൃത്തുക്കൾ പറഞ്ഞു. ചെങ്കള നാലാം മൈലിലെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറായ അസ്ഹറുദ്ദീൻ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ജുനൈദി​െൻറ ബന്ധുവി​െൻറ മകളെയാണ് വധുവായി കണ്ടെത്തിയത്. പെണ്ണുകാണൽ ചടങ്ങ് നടത്തി വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ദുരന്തമെത്തിയത്. ചൊവ്വാഴ്ച രാത്രി 10.30ഒാടെയാണ് ഇരുവരും പിക്അപ് ലോറിയിൽ കാസർകോടുനിന്ന് സുള്ള്യ, മടിക്കേരി റൂട്ടിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. പുലർച്ച 1.45ന് മൈസൂരുവിനും ഹുൻസൂരിനും ഇടയിൽ യെൽവാലക്ക് സമീപം ഇവർ സഞ്ചരിച്ച വാഹനത്തിൽ എതിരെവന്ന കർണാടക ട്രാൻസ്പോർട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. വിവരമറിഞ്ഞയുടനെ ബന്ധുക്കളും സുഹൃത്തുകളും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. നിയമനടപടിക്രമങ്ങളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി അർധരാത്രിയോെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.