പദയാത്രക്കിടെ ലോറിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്

മംഗളൂരു: ബി.എ. മുഹ്യുദ്ദീൻ ബാവ എം.എൽ.എ നയിക്കുന്ന സമുദായ സൗഹാർദ പദയാത്രയിൽ അംഗമായ കോൺഗ്രസ് നേതാവിന് ലോറിയിടിച്ച് പരിക്ക്. കോൺഗ്രസ് മംഗളൂരു നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കേശവ സനിലാണ് അപകടത്തിൽപെട്ടത്. പദയാത്ര ബുധനാഴ്ച വൈകീട്ട് ദേശീയപാതയിൽ മുക്ക എത്തിയപ്പോഴാണ് സംഭവം. മംഗളൂരുവിൽനിന്ന് പടുബിദ്രിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് കേശവയെ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ അദ്ദേഹത്തെ സൂറത്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.