കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കണം -സി.പി.എം ഉദുമ: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി മാങ്ങാട്ടെ മുഹമ്മദ് ജസീമിെൻറ മരണവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘത്തിൽ ഉൾപ്പെട്ടവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമാഫിയക്ക് മരണവുമായി ബന്ധമുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഉൗർജിതപ്പെടുത്തണമെന്നും ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ ആവശ്യപ്പെട്ടു. ജസീമിെൻറ മരണവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ബാര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മാങ്ങാട് പ്രദേശത്ത് കഞ്ചാവ് വിൽപന വ്യാപകമാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.