മംഗളൂരു: നഗരത്തിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ച ഇന്ദിര കാൻറീനുകളിൽ തിരക്കേറി. ഉർവയിലും സർവിസ് ബസ്സ്റ്റാൻഡ് പരിസരത്തുമാണ് കാൻറീൻ. രാവിലെ എട്ടിന് പ്രാതൽവിതരണം തുടങ്ങുന്നതിന് മുമ്പെ ഭക്ഷണം കഴിക്കാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. അഞ്ചുരൂപക്ക് പ്രാതൽ ലഭിക്കും. ഉച്ച 12.30ന് ഊൺ വിതരണം തുടങ്ങും. അത്താഴം രാത്രി 7.30നാണ് തുടങ്ങുന്നത്. വില 10 രൂപ വീതം. ഓരോ നേരവും 500 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്നുണ്ടെന്ന് നഗരവികസന സെൽ പ്രോജക്ട് ഡയറക്ടർ വി. പ്രസന്ന പറഞ്ഞു. മൂന്നുനേരം ആഹാരത്തിന് 60 രൂപ നിരക്കിലാണ് നടത്തിപ്പുകാരൻ കരാറെടുത്തത്. ഉപഭോക്താവിൽനിന്ന് 25 രൂപയാണ് ലഭിക്കുക. ശേഷിക്കുന്ന 35 രൂപ സർക്കാർ നൽകും. മംഗളൂരു കോർപറേഷൻ 70 ശതമാനം തുക സർക്കാറിന് അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.