ബദിയടുക്ക: ബദിയടുക്ക അപ്പർ ബസാറിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. അധികൃതർക്ക് പരാതിപ്പെട്ടിട്ടും വെള്ളം ഒഴുകുന്നത് തടയാൻ നടപടിയില്ല. വാട്ടർ അതോറിറ്റി കുൺടാൽമൂല പദ്ധതിയിൽനിന്നുള്ള വെള്ളമാണ് പൈപ്പ് പൊട്ടി പാഴാകുന്നത്. പദ്ധതിയുടെ കാലപ്പഴക്കംചെന്ന പൈപ്പുകൾ പലഭാഗത്തും പൊട്ടി വെള്ളം പാഴാകുകയാണ്. ബദിയടുക്ക പഞ്ചായത്തിൽ പരാതിപ്പെട്ടാൽ പദ്ധതി പഞ്ചായത്തിേൻറതല്ലെന്ന് പറഞ്ഞ് കൈയൊഴിയുന്നതായി നാട്ടുകാർ പറയുന്നു. കിട്ടാക്കനിയായി മാറുന്ന കുടിവെള്ളത്തിനായി നാട് നെേട്ടാട്ടമോടുേമ്പാൾ ഇത്തരമൊരു ജലവിതരണപദ്ധതി മതിയായ മേൽനോട്ടം ഇല്ലാതെ പാഴാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.