ഉദുമ: പാലക്കുന്ന് ഭരണി മഹോത്സവത്തിന് ഒരുങ്ങിക്കൊണ്ട് കുലകൊത്തൽ ചടങ്ങ് നടന്നു. ആചാരസ്ഥാനികരും ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു. 13ന് രാത്രി ഒമ്പതിന് ഭണ്ഡാരവീട്ടിൽനിന്ന് മേലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും അർധരാത്രിയോടെ ഭരണി ഉത്സവത്തിന് തുടക്കംകുറിച്ച് കൊടിയേറ്റവും നടക്കും. വിളംബരമെന്നോണം കരിപ്പോടി പ്രാദേശിക സമിതി യു.എ.ഇ കമ്മിറ്റിയുടെ സഹകരണത്തോടെ ആചാര വെടിക്കെട്ട് നടത്തും. 14ന് ഭൂതബലി ഉത്സവം. ഉച്ച രണ്ടിന് വെടിത്തറക്കാൽ ത്രയംബകേശ്വര സമിതിയുടെ ഭജന. നാലിന് ലളിതസഹസ്രനാമ പാരായണം. രാത്രി എട്ടിന് ഭൂതബലിപ്പാട്ട്. പുലർച്ചെ ഭൂതബലി ഉത്സവം. ഉച്ചക്ക് ക്ഷേത്രം ഖത്തർ കമ്മിറ്റി വക അന്നദാനം. 15ന് താലപ്പൊലി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി. ഉച്ച രണ്ടിന് ഭജന. ശേഷം പ്രാദേശിക സമിതികളുടെ വക അന്നദാനം. വൈകീട്ട് നാലിന് ലളിതസഹസ്രനാമ പാരായണം. രാത്രി 10.30ന് പാലക്കുന്ന് ബ്രദഴ്സ് ക്ലബിെൻറ ആഭ്യമുഖ്യത്തിൽ ലൈവ് മ്യൂസിക് ഷോ. 16നാണ് പ്രശസ്തമായ ആയിരത്തിരി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി. ഉച്ച രണ്ടിന് ഭജന. നാലിന് ലളിതസഹസ്രനാമ പാരായണം. രാത്രി 10.30ന് ഉദുമ പടിഞ്ഞാർ, 11.30ന് പള്ളിക്കര തണ്ണീർപുഴ, 12.30ന് യു.എ.ഇ കമ്മിറ്റി, 1.30ന് അണിഞ്ഞ തെക്കിൽ പെരുമ്പള എന്നീ പ്രദേശക്കാരുടെ തിരുമുൽകാഴ്ച സമർപ്പണം. പുലർച്ചെ 2.30ന് ഉത്സവബലിക്കുശേഷം നാലിന് ആയിരത്തിരി മഹോത്സവം. 17ന് രാവിലെ കൊടിയിറക്കത്തോടെ ഉത്സവസമാപനവും ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തും. 14, 15, 16 തീയതികളിൽ രാത്രി പൂരക്കളി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.