സുന്ദരിയുടെ ദുരിതജീവിതം കാണാൻ ആരുമില്ല

ബദിയടുക്ക: സ്ത്രീശാക്തീകരണ സന്ദേശവുമായി വനിതദിനം ആചരിക്കുമ്പോൾ ചെങ്കള ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരിയായ സുന്ദരിയുടെയും ആറ് കുഞ്ഞുങ്ങളുടെയും ദുരിതജീവിതം കാണാൻ അധികൃതർക്ക് കണ്ണില്ല. മൂന്നാം വാർഡ് നെല്ലിക്കട്ട ബിലാൽനഗറിലെ ശ്രീധര​െൻറ ഭാര്യ സുന്ദരിയാണ് വീടിനായി അധികൃതരുടെ മുന്നിൽ വർഷങ്ങളായി കയറിയിറങ്ങുന്നത്. 16 വർഷമായി രേഖയില്ലാത്ത 15 സ​െൻറ് സ്ഥലത്ത് ടാർപോളിൻ പൊതിഞ്ഞ കുടിലിലാണ് ഇവർ കഴിയുന്നത്. സ്ഥലത്തി​െൻറ പട്ടയത്തിനായി അപേക്ഷിെച്ചങ്കിലും നടപടികളുണ്ടായില്ല. 10 വയസ്സുള്ള സന്ദീപിന് ഒമ്പതുമാസം പൂർത്തിയാകുംമുമ്പേ ഭർത്താവ് ശ്രീധരൻ ഇവരെവിട്ട് പോയതാണ്. ഇതോടെയാണ് സുന്ദരിയുടെ ദുരിതജീവിതം തുടങ്ങിയത്. 13 വയസ്സുള്ള മകളുൾപ്പെടെ ആറ് മക്കളാണ് സുന്ദരിക്ക്. പട്ടികജാതി കുടുംബങ്ങൾക്കായി സർക്കാർ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നി​െൻറയും ആനുകൂല്യം ഇവർക്ക് ലഭിക്കുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന പ്രമോട്ടർമാരുണ്ടെങ്കിലും ഇവരും സഹായത്തിനെത്തുന്നില്ല. സർക്കാറി​െൻറ ലൈഫ്മിഷൻ ഭവന പദ്ധതിയിൽ വീട് ഉൾപ്പെട്ടതായി പറയുന്നുണ്ടെങ്കിലും സ്വന്തമായി സ്ഥലത്തി​െൻറ രേഖ കൈയിൽ കിട്ടാത്തതാണ് സുന്ദരിയെ ആശങ്കയിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.