തങ്കയംമുക്കിലെ അപകട വൈദ്യുതിത്തൂൺ മാറ്റാൻ നടപടിയില്ല

തൃക്കരിപ്പൂർ: കാലിക്കടവ് മുതൽ തൃക്കരിപ്പൂർവഴി ഒളവറവരെയുള്ള മെക്കാഡം റോഡ് പ്രവൃത്തി പുരോഗമിക്കവേ, തങ്കയംമുക്കിൽ അപകടാവസ്ഥയിലുള്ള വൈദ്യുതിത്തൂൺ മാറ്റാൻ നടപടിയില്ല. തൃക്കരിപ്പൂർ മെയിൻ റോഡിൽ ടൗൺ ഭാഗത്തേക്കുള്ള വളവിലാണ് വൈദ്യുതിത്തൂൺ സ്ഥിതിചെയ്യുന്നത്. നേരത്തെ വാഹനം ഇടിച്ച് തൂൺ തകർന്നിരുന്നു. തകർന്ന തൂൺ നീക്കംചെയ്യാതെയാണ് തൊട്ടടുത്ത് വീണ്ടും പുതിയത് കുഴിച്ചിട്ടത്. അപകടം ഉണ്ടായിട്ടുപോലും ഒട്ടും ദീർഘവീക്ഷണമില്ലാതെയാണ് വീണ്ടും ഇവിടെ തൂൺ സ്ഥാപിച്ചത്. റോഡിലെ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതരും വൈദ്യുതി അധികൃതരും അറിയിച്ചിരുന്നു. തൃക്കരിപ്പൂർ ടൗണിലെ ഏതാനും പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, തങ്കയം ബൈപാസിനോട് ചേർന്നുള്ള തിരക്കേറിയ ഈ മേഖലയിൽ ൈവദ്യുതിത്തൂൺ മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.