എൽ.ഡി.എഫ് ത്രിപുര ഐക്യദാർഢ്യസദസ്സ്

കണ്ണൂർ: നിയമസഭ െതരഞ്ഞെടുപ്പിൽ നേടിയ വിജയത്തി​െൻറ പേരിൽ ത്രിപുരയിൽ സി.പി.എമ്മിനെ ഉന്മൂലനംചെയ്യാൻ ആർ.എസ്.എസ്-ബി.ജെ.പി നടത്തുന്ന നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികൾ മുന്നോട്ടുവരണമെന്നും ഇത് അവരുടെ വ്യാമോഹം മാത്രമാണെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യസദസ്സ് തെക്കിബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ പേരിൽ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമർത്തുന്ന ബി.ജെ.പി, ത്രിപുരയിൽ വിഘടനവാദ തീവ്രവാദപ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേർന്നാണ് ഭരിക്കാൻ പോകുന്നത്. കോൺഗ്രസ് വോട്ടുചോർച്ചയാണ് ബി.ജെ.പിയെ സഹായിച്ചത് -അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ, യു. ബാബുഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. എം. പ്രകാശൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.