ലക്ഷ്മണ​െൻറ ദുരൂഹമരണം: സമഗ്ര അന്വേഷണം വേണം ^വെൽഫെയർ പാർട്ടി

ലക്ഷ്മണ​െൻറ ദുരൂഹമരണം: സമഗ്ര അന്വേഷണം വേണം -വെൽഫെയർ പാർട്ടി കാസർകോട്: അഡൂർപാണ്ടിയിലെ ദലിത് യുവാവ് ലക്ഷ്മണൻ അഞ്ചു മാസം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തി​െൻറ ആക്രമണമേറ്റ് അതിദാരുണമായി വധിക്കപ്പെട്ടതാണെന്ന കുടുംബക്കാരുടെ പരാതി ഗൗരവപ്പെട്ടതാണ്. അഞ്ചോളംപേർ തടഞ്ഞുനിർത്തി മർദിച്ചെന്ന് ചികിത്സയിലിരിക്കെ ലക്ഷ്മണ൯ പൊലീസിന് മൊഴിനൽകിയിരുന്നു. ചിത്രങ്ങൾ സഹിതം ഇതിന് തെളിവുമുണ്ട്. കഴുത്തിന് പിന്നിൽ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. രാഷ്ട്രീയസമ്മർദത്തിലൂടെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി പിടിച്ചിറക്കിയതിൽനിന്ന് ബോധ്യമാകുന്നതെന്നും എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു, സി.എച്ച്. ബാലകൃഷ്ണൻ, ഹമീദ് കക്കണ്ടം, കെ. രാമകൃഷ്ണൻ, സഫിയ സമീർ, പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.