ബേക്കലിന്​ സമീപം വീണ്ടും ട്രെയിനിന്​ കല്ലേറ്​; രണ്ട്​ സ്​ത്രീകൾക്ക്​ പരിക്ക്​

കാസർകോട്: ബേക്കലിന് സമീപം വീണ്ടും ട്രെയിനിന് കല്ലേറുണ്ടായി. യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. 12686 നമ്പർ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നേരെയാണ് ബുധനാഴ്ച വൈകീട്ട് 5.20ഒാടെ കല്ലേറുണ്ടായത്. കോട്ടിക്കുളം-ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്മ​െൻറിലെ യാത്രക്കാരായിരുന്ന കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലെ ഉമ ജഗദീഷ് (42), തൃക്കരിപ്പൂർ തങ്കയം ശ്രീനിലയത്തിലെ ഡി. ധന്യ (32) എന്നിവർക്കാണ് തലക്ക് പരിക്കേറ്റത്. വണ്ടിയുടെ മുൻഭാഗത്തുനിന്നാണ് കല്ലേറ് വന്നതെന്ന് യാത്രക്കാർ പറയുന്നു. എൻജിൻ കഴിഞ്ഞ് രണ്ടാമതായിരുന്നു സ്ത്രീകളുടെ ജനറൽ കമ്പാർട്ട്മ​െൻറ്. കല്ലേറിനെ തുടർന്ന് ട്രെയിൻ അൽപസമയം ബേക്കൽ സ്റ്റേഷന് സമീപം നിർത്തിയിട്ടു. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സംരക്ഷണസേന എ.എസ്.െഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബേക്കൽ പൊലീസും സ്ഥലത്ത് പരിശോധന നടത്തി. കോട്ടിക്കുളം, പള്ളിക്കര മേഖലയിൽ ഇതിനുമുമ്പ് രണ്ടുതവണ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.