സ്‌കൂൾ കൺസ്യൂമർ ഫെസ്​റ്റ്​

കണ്ണൂർ: ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച സ്‌കൂൾ കൺസ്യൂമർ ഫെസ്റ്റിൽ വിദ്യാർഥികൾക്ക് ജില്ലതല മത്സരം നടത്തി. പെയിൻറിങ്, കാർട്ടൂൺ, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനദാനം ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ കോർപറേഷൻ കൗൺസിലർ ബീന ഉദ്ഘാടനം ചെയ്തു. ജില്ലതലത്തിൽ ഓരോ ഇനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ 29 വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു. ഉപഭോക്തൃതർക്ക പരിഹാര ഫോറം പ്രസിഡൻറ് റോയ് പോൾ അധ്യക്ഷത വഹിച്ചു. സാബു ജോസഫ്, റഷീദ് കവ്വായി, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.