'ഇൗ ക്​ടാക്കളെ അച്ഛനെ അവറ്​ കൊന്നതെന്നെ...'

കാസർകോട്: ''ഇൗ ക്ടാക്കളെ അച്ഛനെ അവറ് തച്ചിറ്റ് കൊന്നതെന്നെ... വീണിറ്റ് മരിച്ചതെന്ന് ഇപ്പൊ പൊലീസ് പറയ്ന്ന്... കിടന്നയിടത്ത് പല്ല് ഇളകിവീണിന്, വായിലും മുഖത്തും ചോരയ്ണ്ടായിന്. വീണിറ്റ് അങ്ങനെയാകാൻ സാധ്യതയില്ല...'' ദേലമ്പാടി പഞ്ചായത്തിലെ അഡൂർപാണ്ടിയിൽ ആൾക്കൂട്ടത്തി​െൻറ മർദനമേറ്റ് മരിച്ച ആദൂർ കൊയക്കുടൽ കോളനിയിലെ ലക്ഷ്മണ​െൻറ ഭാര്യ ബേബിയും അമ്മ കമലാക്ഷിയും പറയുന്നു. മരണം സംഭവിച്ച് അഞ്ചു മാസങ്ങൾ പിന്നിട്ടിട്ടും അതി​െൻറ ആഘാതം ഇൗ വീടിനെ വിട്ടകന്നിട്ടില്ല. ''പാണ്ടിവയലിൽ കൊറേ ആള് കൂടീറ്റ് തച്ചത്. പണികഴിഞ്ഞിറ്റ് റാക്ക് കുടിക്കാൻ അങ്ങോട്ട് പോകല്ണ്ട്. പിന്നെ രണ്ടു ദെവസം വീട്ടിലേക്ക് വന്നില്ല. മൂന്നാമത്തെ ദിവസം രാവിലെ ഇൗട്ന്ന് അഞ്ച് കിലോമീറ്ററ് അപ്പ്റത്ത് ആദൂർ ഇസ്കൂള് ഗ്രൗണ്ടില് കെടക്ക്ന്ന കണ്ടത്. തച്ചിറ്റ് ആടെ കൊണ്ടിട്ടതാരിക്കും. ഞങ്ങളെല്ലാരും പൊലീസ് സ്റ്റേഷനില് പോയിന്. ഇസ്കൂളി​െൻറ ആടെ സി.സി.ടി.വി കാമറയ്ണ്ട്. ആര് കൊണ്ടിട്ടതെന്ന് കാമറ നോക്കിയാല് പിടിക്കാൻ പറ്റൂന്നും നിങ്ങളൊന്നും അറിയണ്ടാന്നും പൊലീസ് ഞങ്ങളോട് പറഞ്ഞിന്. ഇപ്പൊ അവറ് കാമറേനെക്കുറിച്ചൊന്നും പറയ്ന്നില്ല. അടിച്ചയാളെ പേര് ലക്ഷ്മണൻ പൊലീസിനോട് പറഞ്ഞിന്. അവരെ പിടിച്ച് ചോയിച്ചാല് എല്ലാകാര്യവും പൊറത്ത് വരും' -ബേബിയും കമലാക്ഷിയും പറഞ്ഞു. പരാതികൊടുത്തിട്ടും പൊലീസി​െൻറ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് ലക്ഷ്മണ​െൻറ േജ്യഷ്ഠൻ കൊയക്കൂടൽ കോളനിയിലെ രാമൻ പറഞ്ഞു. മരിച്ച ലക്ഷ്മണൻ പട്ടികജാതിയായ മൊഗേര വിഭാഗത്തിൽപെട്ടയാളാണ്. ലക്ഷ്മണ​െൻറ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്ത പൊലീസ് പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ഉപയോഗിച്ചിട്ടില്ല. മരണ സർട്ടിഫിക്കറ്റും ഇതേവരെ ലഭിച്ചില്ല. മരംവെട്ട് തൊഴിലാളിയായിരുന്നു ലക്ഷ്മണൻ. ഇയാളുടെ മരണത്തോടെ മൂന്നു പെൺമക്കളടങ്ങിയ കുടുംബം നിരാലംബരായി. സ്വന്തമായൊരു വീടുപോലും ഇവർക്കില്ല. ......വേണു കള്ളാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.