മന്ത്രിക്ക്​ കരി​െങ്കാടി: യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ റിമാൻഡിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധവുമായി ബന്ധപ്പെട്ട പ്രതിഷേധത്തി​െൻറ ഭാഗമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കരിെങ്കാടി കാണിച്ച കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോകസഭ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ, വൈസ് പ്രസിഡൻറ് ഒ.കെ. പ്രസാദ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ചൊവ്വാഴ്ച കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ മൂവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കാത്തതിലും സർക്കാർ പ്രതിനിധികളാരും ഷുഹൈബി​െൻറ വീട് സന്ദർശിക്കാത്തതിലും പ്രതിഷേധിച്ചാണ് കണ്ണൂർ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞ് കരിെങ്കാടി കാണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.