അധ്യാപികയെ മുറിയിൽ പൂട്ടിയിടുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്​തുവെന്ന്​ പരാതി പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി

കണ്ണൂർ: സ്കൂൾ അധ്യാപികയെ ഒന്നരമണിക്കൂറോളം മുറിയിൽ പൂട്ടിയിടുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കണ്ണൂർ വനിത സെൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂനിയർ കോളജ് മാനേജർ ഫാ. എബ്രഹാം പറേമ്പത്ത്, ഫാ. ബിൻസ്, പ്രൈമറി വിഭാഗം മേധാവി സിസ്റ്റർ വിനയ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ മാർച്ച് ഒന്നിനാണ് പരാതിക്കാധാരമായ സംഭവങ്ങളുണ്ടായതെന്ന് എസ്.പിക്കും വനിത സെല്ലിനും നൽകിയ പരാതിയിൽ പറയുന്നു. സ്കൂൾ പ്രവൃത്തി സമയത്ത്് സിസ്റ്റർ വിനയ ആളെ വിട്ട് പരാതിക്കാരിയെ വിളിപ്പിക്കുകയായിരുന്നു. പരാതിക്കാരി എത്തിയപ്പോൾ തനിക്കല്ല, മാനേജർ ഫാദർ എബ്രഹാമിനാണ് കാണേണ്ടതെന്നുപറഞ്ഞ് സ്കൂളിനു പിറകിലെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും പരാതിക്കാരിയുടെ മൊബൈൽ ഫോണും ബാഗും ബലമായി പിടിച്ചുവാങ്ങി മുറിയിലേക്ക് തള്ളിക്കയറ്റുകയുമായിരുന്നു. സ്കൂൾ മാനേജറും ഫാ. എബ്രഹാം പറേമ്പത്തും ഫാ. ബിൻസും ഒന്നര മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചുെവന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനിത സെൽ എസ്.െഎ 'മാധ്യമ'ത്തോട് പറഞ്ഞു. തട്ടിക്കൊണ്ടുപോവുക, തടവിൽ വെക്കുക, അപായപ്പെടുത്താൻ ശ്രമിക്കുക തുടങ്ങിയവക്ക് െഎ.പി.സി 364 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.