വികസനംമറന്ന് കോൺഗ്രസും ബി.ജെ.പിയും വർഗീയത വളർത്തുന്നു- -കുമാരസ്വാമി മംഗളൂരു: തീരദേശമേഖലയിൽ വികസനപദ്ധതികൾ നടപ്പാക്കുന്നിന് പകരം വർഗീയപ്രചാരണങ്ങളിൽ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും ചെയ്യുന്നതെന്ന് ജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ് എച്ച്.ഡി. കുമാരസ്വാമി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി സംഘടിപ്പിക്കുന്ന യാത്രയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിക്കുന്നത് സംസ്ഥാനത്ത് ആ പാർട്ടിയിൽ കൊള്ളാവുന്ന നേതാക്കൾ ഇല്ലെന്നതിെൻറ സൂചനയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെനയും ബി.ജെ.പിയെയും ജനങ്ങൾ തള്ളും. ജെ.ഡി.എസ് ഒറ്റക്ക് മത്സരിച്ച് ശക്തിതെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എം. ഫാറൂഖ്, അമർനാഥ് ഷെട്ടി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.