ട്രെയിനുകൾക്ക്​ കോട്ടിക്കുളത്ത്​ താൽക്കാലിക സ്​റ്റോപ്​​

കാസർകോട്: പാലക്കുന്ന് ഭഗവതിക്ഷേത്ര ഉത്സവം പ്രമാണിച്ച് പരശുറാം എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കോട്ടിക്കുളം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. മംഗളൂരുവിൽനിന്ന് നാഗർകോവിലിലേക്ക് പോകുന്ന 16649 നമ്പർ പരശുറാം എക്സ്പ്രസ് മാർച്ച് 16, 17 തീയതികളിൽ രാവിലെ 6.14ന് കോട്ടിക്കുളം സ്റ്റേഷനിലെത്തി 6.15ന് പുറപ്പെടും. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന 16650 നമ്പർ പരശുറാം എക്സ്പ്രസ് മാർച്ച് 16ന് വൈകീട്ട് 6.49ന് കോട്ടിക്കുളത്തെത്തി 6.50ന് പുറപ്പെടും. മംഗളൂരു-ചെന്നൈ 22638 നമ്പർ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 16ന് രാത്രി 11.09ന് എത്തി 11.10ന് പുറപ്പെടും. ചെന്നൈ-മംഗളൂരു 22637 നമ്പർ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 17ന് പുലർച്ച 2.49ന് എത്തി 2.50ന് പുറപ്പെടും. മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 16,17 തീയതികളിൽ രാവിലെ 8.19ന് എത്തി 8.20ന് പുറപ്പെടും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് 16ന് വൈകീട്ട് 3.19ന് കോട്ടിക്കുളത്തെത്തി 3.20ന് പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.