ബി.ജെ.പി ജനസുരക്ഷ യാത്ര ഭിന്നത വിതക്കാൻ- -മന്ത്രി രമാനാഥ റൈ മംഗളൂരു: ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണ് 'ജനസുരക്ഷ യാത്ര'യിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബി. രമാനാഥ റൈ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അധരം നിറയെ സൗഹാർദവും അകംനിറയെ വിഭാഗീയചിന്തകളുമായി അരങ്ങിലെത്തുന്നവരെ ജനങ്ങൾ തിരിച്ചറിയും. കടുത്ത വർഗീയത വിതക്കുന്ന പ്രതാപ് സിൻഹ എം.പിയും കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെയും സമാധാനസന്ദേശവുമായി യാത്ര സംഘടിപ്പിക്കുന്നതിലെ കൗതുകം ആസ്വദിക്കുന്ന ജനങ്ങൾ അവസരത്തിനൊത്ത് ഉയർന്ന് ചിന്തിക്കുമെന്ന് റൈ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് ഹരീഷ്കുമാർ, ഇബ്രാഹിം കൊടിജാൽ, ശശിധർ ഹെഗ്ഡെ, മേയർ കവിത സനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.