എക്‌സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണ അസി. എൻജിനീയര്‍മാരെ മാറ്റിനിയമിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലായതിൽ പ്രതിഷേധിച്ച് പ്രസിഡൻറി​െൻറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ എക്‌സി. എൻജിനീയറെ ഉപരോധിച്ചു. സാമ്പത്തികവർഷം അവസാനിക്കാറായിട്ടും പഞ്ചായത്തി​െൻറ പദ്ധതികൾ പലതും പാതിവഴിയിലായ സാഹചര്യത്തിലാണ് സമരം. പഞ്ചായത്തിൽ നിയമിച്ച സ്ഥിരം എൻജിനീയറെ ഡിസംബറില്‍ ജലസേചന വകുപ്പിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പകരം മടിക്കൈ പഞ്ചായത്ത് അസി. എൻജിനീയര്‍ക്ക് അധിക ചുമതല നല്‍കി. എന്നാൽ, അവധിയിലായിരുന്ന അദ്ദേഹം ഇക്കാലയളവില്‍ 15 ദിവസം മാത്രമേ ഇവിടെയെത്തിയുള്ളൂ. പ്രശ്നത്തിന് അടിയന്തരപരിഹാരം ഉണ്ടാകുമെന്ന് എക്‌സി. എൻജിനീയർ ഉറപ്പുനല്‍കിയതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. അനുകൂലനടപടിയുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.