തളിപ്പറമ്പ്: ഒഡിഷ സ്വദേശിയില്‍നിന്നും രണ്ടര കിലോഗ്രാം കഞ്ചാവ് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടി. ഒഡിഷ ഗജപതി ജില്ലയിലെ ഉദയഗിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സബര്‍പാമിന പഞ്ചായത്തിലെ കേന്ദസാഹ വില്ലേജില്‍ താമസക്കാരനായ ഹിതാര്‍ റൈത (34) ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 1.15ഓടെ തളിപ്പറമ്പ്-ശ്രീകണ്ഠപുരം റോഡിലെ മന്ന എൻ.എഫ് ഫ്യൂവല്‍സിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഉണങ്ങിയ കഞ്ചാവാണ് പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത്. മന്നയില്‍ സഹകരണ ആശുപത്രിക്ക് സമീപത്തെ വാടകവീട്ടില്‍ താമസക്കാരനായ ഹിതാർ റൈത നിർമാണ തൊഴിലാളിയെന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാല്‍, ഒഡിഷയില്‍ നിന്ന് തളിപ്പറമ്പിലേക്ക് കഞ്ചാവെത്തിച്ച് വില്‍പന നടത്തുകയാണ് ഇയാളുടെ പ്രധാന തൊഴിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തളിപ്പറമ്പിലെ കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഒഡിഷയില്‍നിന്ന് കിലോക്ക് 4000 രൂപ നല്‍കി വാങ്ങുന്ന കഞ്ചാവ് തളിപ്പറമ്പിലെത്തിച്ച് 25,000 രൂപക്കാണ് വില്‍പന നടത്തിയിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ചില്ലറ വില്‍പന നടത്തിയാല്‍ ഇതിന് രണ്ടരലക്ഷം രൂപവരെ ലഭിക്കുമത്രെ. കഴിഞ്ഞദിവസം നാട്ടില്‍ പോയി കഞ്ചാവുമായി എത്തിയ ഇയാള്‍ വില്‍പന നടത്താനായി പോകവേ, രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് തളിപ്പറമ്പ് എക്‌സസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രെൻറയും സര്‍ക്കിള്‍ ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍ കെ.പി. മധുസൂദനെൻറയും നേതൃത്വത്തിലുള്ള സംഘമെത്തി ൈകയോടെ പിടികൂടിയത്. എ. അസീസ്, കെ.ടി.എന്‍. മനോജ്, കെ.കെ. കൃഷ്ണന്‍, വി.വി. ഷൈജു, എം. ഗോപാലന്‍, ഡ്രൈവര്‍ പി.വി. പുരുഷോത്തമന്‍ എന്നിവരും എക്സ്സൈസ് സംഘത്തിലുണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പില്‍ ഇയാൾ മൊത്ത വില്‍പന നടത്തിവരുന്ന സംഘത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.