മംഗളൂരു: ശാഖാപരമായ ഭിന്നതകൾ മറന്ന് പൊതുവെല്ലുവിളികൾക്കെതിരെ ഐക്യപ്പെടാൻ ഉഡുപ്പി മഹാത്മാ ഗാന്ധി ഓപൺ തിയറ്റർ ഗ്രൗണ്ടിൽ ജില്ല മുസ്ലിം ഒക്കൂട്ട സംഘടിപ്പിച്ച വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത സമ്മേളനം ആഹ്വാനംചെയ്തു. ഇത്തിഹാദെ മില്ലർ കൗൺസിൽ പ്രസിഡൻറ് മൗലാന തൗഖിർ റാസ ഖാൻ ഉദ്ഘാടനംചെയ്തു. മുസ്ലിംകൾ സ്വസമുദായത്തിലെ വിഭാഗീയതകൾക്കാണ് ആദ്യം അറുതികുറിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിസ്സാര തർക്കങ്ങളുടെ ഇടുങ്ങിയ വഴികളിലൂടെ വേറിട്ട് സഞ്ചരിക്കുകയല്ല വേണ്ടത്. എല്ലാവരും പ്രവാചകൻ മുഹമ്മദിെൻറ അനുയായികളാണെന്ന ബോധം ഉൾക്കൊണ്ട് മുന്നേറാനുള്ള ഹൃദയവിശാലത നേടുകയാണ് വേണ്ടത്. ഒക്കൂട്ട ജില്ല പ്രസിഡൻറ് മുഹമ്മദ് യാസീൻ മൽപെ അധ്യക്ഷതവഹിച്ചു. അസീസുദ്ദീൻ അസീസ്, തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സജ്ജാദ് നൊമാനി, ജമാഅത്തെ ഇസ്ലാമി ദേശീയ വൈസ്പ്രസിഡൻറ് സഅദുത്തുല്ല ഹുസൈനി, വാർത്ത ഭാരതി എഡിറ്റർ ഇൻ ചീഫ് അബ്ദുസ്സലാം പുത്തിഗെ, കർണാടക ന്യൂനപക്ഷ വികസന കമീഷൻ ചെയർമാൻ എം.എ. ഗഫൂർ എന്നിവർ സംസാരിച്ചു. മൗലാന അബ്ദുല്ല ഖാദി ഖിറാഅത്ത് നടത്തി. അഷ്ഫാഖ് അഹ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.