ബി.ജെ.പി പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തത്​ ^ആഭ്യന്തര മന്ത്രി

ബി.ജെ.പി പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തത് -ആഭ്യന്തര മന്ത്രി മംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഭരണത്തിൽ ഹിന്ദുക്കൾ നിരന്തരം കൊല്ലപ്പെടുകയാണെന്ന ബി.ജെ.പി പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ചുവർഷത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടിക അദ്ദേഹം പ്രസിദ്ധീകരണത്തിന് നൽകി. ആകെ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11പേർ മുസ്ലിം യുവാക്കളാണ്. സംഘ്പരിവാറുകാരാണ് പ്രതികൾ. ശേഷിക്കുന്നതിൽ അധികവും സംഘ്പരിവാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചവയാണ്. രാഷ്ട്രീയാതീത സാഹചര്യങ്ങളിലുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുമുണ്ട്. ജീവിച്ചിരിക്കുന്ന മൂഡബിദ്രിയിലെ അശോക് പൂജാരിയെ ഹിന്ദു രക്തസാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്. തൂങ്ങിമരിച്ച വാമൻ പൂജാരിയും അവർക്ക് രക്തസാക്ഷി. മദ്യലഹരിയിൽ മടിക്കേരിയിലെ ലോഡ്ജിൽനിന്ന് ചാടിയ രാജനാണ് സംഘ്പരിവാർ പ്രചരിപ്പിക്കുന്ന മറ്റൊരു രക്തസാക്ഷി. അശ്വത് കുമാർ കൊല്ലപ്പെട്ട കേസിൽ പ്രതി കേശവമൂർത്തിയാണെന്നിരിക്കെ ഏങ്ങനെ മുസ്ലിം തീവ്രവാദ അക്രമമാവുമെന്ന് മന്ത്രി ആരാഞ്ഞു. യോഗേഷ് ഗൗഡ എന്നയാൾ കൊല്ലപ്പെട്ടത് സ്വത്തുതർക്കത്തിലാണ് -മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.