വിദ്യാർഥിയുടെ മരണം: ബന്ധുവടക്കം മൂന്ന്​ കൂട്ടുകാർ കസ്​റ്റഡിയിൽ

ഉദുമ: സ്‌കൂള്‍വിദ്യാര്‍ഥി റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവടക്കം മൂന്ന് കൂട്ടുകാർ പൊലീസ് കസ്റ്റഡിയിൽ. കീഴൂര്‍ സ്വദേശി മാങ്ങാട് ചോയിച്ചിങ്കല്ലിലെ മുഹമ്മദ് ജസീമി​െൻറ മരണം അന്വേഷിക്കുന്ന സംഘമാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തി​െൻറ മരണവിവരം നാലുനാൾ ആരോടും പറയാതെ മറച്ചുവെച്ചന്നാണ് ആരോപണം. നാട്ടുകാരാണ് സുഹൃത്തുക്കളായ മൂന്നുപേരെ പൊലീസിൽ ഏൽപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും കാണാതായ ദിവസംതൊട്ട് കൂട്ടുകാരെ ചോദ്യംചെയ്തിരുന്നു‍വെങ്കിലും ഇവർ സംഭവം വെളിപ്പെടുത്തിയിരുന്നില്ല. ഇവർ തന്നെയാണ് അവസാനം മൃതദേഹം പൊലീസിനു കാണിച്ചുകൊടുത്തതും‍. ഭയമുള്ളതുകൊണ്ടാണ് മരണവിവരം പുറത്തറിയിക്കാതിരുന്നതെന്ന് കൂട്ടുകാർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ കളനാട് ഓവര്‍ബ്രിഡ്ജിനു സമീപത്തെ റെയിൽവേ ട്രാക്കി​െൻറ ഓവുചാലിലാണ് ജാസിറി​െൻറ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്നു പറഞ്ഞ് ജാസിൽ വീട്ടില്‍നിന്നിറങ്ങിയത്. വെള്ളിയാഴ്ചയായിരുന്നു സ്കൂളിൽ യാത്രയയപ്പ്‍. വ്യാഴാഴ്ചദിവസം ഒരു കൂട്ടുകാരൻ ജാസിറി​െൻറ വീട്ടിൽ വന്നിരുന്നു‍. ഇവർ രണ്ടുപേരും അരമണിക്കൂറോളം സംസാരിച്ച്, ആറു മണിയോടെ കൂട്ടുകാരൻ വീട്ടിൽനിന്നിറങ്ങി‍. മകനെ കാണാതായതിനെ തുടർന്ന് ജാസിറി​െൻറ പിതാവ് ഇൗ കൂട്ടുകാര​െൻറ വീട്ടിലും അന്വേഷിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒാഫായിരുന്നു. കാണാതായ ജാസിറിനുവേണ്ടിയുള്ള തിരച്ചിലിലും പൊലീസുകാരെ സഹായിക്കാനും കസ്റ്റഡിയിലെടുത്ത മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു‍. ജാസിറി​െൻറ ഫോൺകാളുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു‍. വീട്ടുകാരറിയാതെ വേറൊരു ഫോണും ജാസിർ ഉപയോഗിച്ചതും പൊലീസി​െൻറ ശ്രദ്ധയിൽപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.