കൂത്തുപറമ്പ്: പുറക്കളത്ത് ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെ ബോംബേറ്. പുറക്കളം ജുമാമസ്ജിദിന് സമീപത്തെ രൂപേഷിെൻറ വീടിനു നേരെയുണ്ടായ ബോംബേറിൽ വീടിെൻറ ചുമരിനും വാതിലിനും കേടു പറ്റിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. നാടൻ ബോംബാണ് വീടിനുനേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. വരാന്തയിൽ ബോംബിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. രൂപേഷും സഹോദരൻ മഹേഷും ബി.ജെ.പി പ്രവർത്തകരാണ്. പിതാവ് പുരുഷോത്തമൻ കോൺഗ്രസ് അനുഭാവിയുമാണ്. സംഭവം നടക്കുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കതിരൂർ െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി.ജെ.പി നേതാക്കളായ സി.കെ. കുഞ്ഞിക്കണ്ണൻ, അഡ്വ. എം.കെ. രഞ്ജിത്ത്, പി.കെ. രാജേന്ദ്രൻ, കെ.എം. അശോകൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.