മംഗളൂരു: ഉഡുപ്പി- ചിക്കമഗളൂരു എം.പിയും കർണാടക ബി.ജെ.പിയുടെ തീപ്പൊരി പ്രസംഗകയുമായ ശോഭ കറന്ത്ലാജെ ആത്മരക്ഷക്ക് ഇനിമുതൽ അമേരിക്കൻ നിർമിത പിസ്റ്റൾ ഉപയോഗിക്കും. അവരുടെ അഭ്യർഥനപ്രകാരം സർക്കാർ അനുമതി നൽകി. ഗൺമാൻ കൂടാതെയാണ് ഈ സുരക്ഷ. ഫോണിൽ നിരന്തരം വധഭീഷണിയുണ്ടെന്ന് ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് അണ്ണാമലൈക്ക് എം.പി പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.