കാസർകോട്: വനിതദിനമായ മാര്‍ച്ച് എട്ടിനു ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിത പൊലീസ് ഉദ്യോഗസ്ഥർ വഹിക്കും. ബദിയടുക്ക, ബേഡകം, അമ്പലത്തറ, ചീമേനി എന്നീ സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വനിത എസ്.ഐമാരാകും. ഇൗദിവസം മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ജനറല്‍ ഡയറി ഡ്യൂട്ടിയും സ്റ്റേഷന്‍ സെക്യൂരിറ്റി ഗാര്‍ഡ് ഡ്യൂട്ടിയും വനിതകളാണ് നിര്‍വഹിക്കുക. കാസര്‍കോട് ഗവ. കോളജ്, മുന്നാട് പീപ്പിള്‍സ് കോഓപറേറ്റിവ് കോളജ് എന്നിവിടങ്ങളില്‍ ഇതിനോടനുബന്ധിച്ച് സെമിനാറുകളും സ്വയം പ്രതിരോധ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.