കൂത്തുപറമ്പ്: കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മമ്പറത്ത് പുതിയ പാലം യാഥാർഥ്യമാകുന്നു. നിർമാണ കരാറിന് പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകി. 10 കോടി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. നിലവിലുള്ള പാലത്തിന് സമീപത്തായാണ് സമാന്തര പാലം നിർമിക്കുക. എട്ട് വർഷം മുമ്പാണ് മമ്പറം പാലം അപകടാവസ്ഥയിലായത്. ജില്ല ആസ്ഥാനമായ കണ്ണൂരിനെ വയനാട് ഉൾപ്പെടെയുള്ള ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് മമ്പറം പാലം. 40 വർഷം മാത്രം പഴക്കമുണ്ടായിരുന്ന പാലം നിർമാണത്തിലെ പോരായ്മയെ തുടർന്ന് കാലാവധിക്കുമുേമ്പ അപകടാവസ്ഥയിലാവുകയായിരുന്നു. ഏറക്കാലം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമാന്തര പാലം നിർമിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്തുതന്നെ ശ്രമങ്ങൾ ഉണ്ടായെങ്കിലും സ്ഥലമേറ്റെടുക്കലിലെ സങ്കീർണതകൾ മൂലം യാഥാർഥ്യമായിരുന്നില്ല. പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിെൻറ കാലത്തും ഒട്ടേറെ ശ്രമങ്ങൾ നടന്നിരുന്നു. സ്ഥലമേറ്റെടുക്കൽ തന്നെയായിരുന്നു അന്നും പ്രധാന പ്രശ്നമായിരുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രധാന പാലം അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാനാവാത്തത് ജില്ലക്കകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിെവച്ചിരുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് സ്ഥലമേറ്റെടുക്കൽ യാഥാർഥ്യമാക്കിയത്. അതോടൊപ്പം സംസ്ഥാന സർക്കാർ 10 കോടി 40 ലക്ഷം രൂപ പാലത്തിനുവേണ്ടി വകയിരുത്തുകയും ചെയ്തു. രണ്ട് നിർമാണ കമ്പനികളാണ് ടെൻഡർ നൽകിയിട്ടുള്ളത്. ടെൻഡർ അംഗീകരിക്കുന്നതോടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാകും. അടുത്ത മാസം തന്നെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.