തലശ്ശേരി: കെ.എസ്.ഇ.ബി കതിരൂർ സെക്ഷൻ ഓഫിസിന് കെട്ടിടം പണിയാനായി ജനകീയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിെൻറ രേഖകൾ സർക്കാറിന് കൈമാറി. കതിരൂർ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബയിൽ നിന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ രേഖകൾ ഏറ്റുവാങ്ങി. കതിരൂരിലെ രജിസ്ട്രാർ ഓഫിസിനും കെ.എസ്.ഇ.ബി.ക്കുമായി 13 ലക്ഷം രൂപക്ക് 13 സെൻറ് സ്ഥലമാണ് കതിരൂർ ശ്രീനാരായണ ഗുരു മഠത്തിന് സമീപം വാങ്ങിച്ചത്. അതിൽ അഞ്ച് സെൻറ് സ്ഥലമാണ് കെ.എസ്.ഇ.ബിക്ക് നൽകിയത്. പൂർണമായും നാട്ടുകാരിൽനിന്നാണ് തുക പിരിച്ചെടുത്തത്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുരിക്കോളി രവീന്ദ്രൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ പി.കെ. ബഷീർ, സന്ധ്യ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.