തലേശ്ശരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ നഗരസഭ പൊതുശൗചാലയം പുനരാരംഭിക്കാനായി കക്കൂസ് ടാങ്കിന് സ്ഥലമില്ലാതെ അധികൃതർ ഉഴലുന്നു. നേരേത്ത ടാങ്കിനായി കുഴിയെടുത്ത ഭാഗം അനുയോജ്യമല്ലാത്തതിനാൽ ഒടുവിൽ മണ്ണിട്ട് മൂടി. ടാങ്ക് കുഴിക്കാൻ ടൗണിൽ പറ്റിയ സ്ഥലമില്ലാത്തതാണ് പ്രശ്നത്തിന് കാരണം. കെട്ടിടത്തിെൻറ പിൻഭാഗം മൺനിരപ്പുള്ള രണ്ടിടത്ത് കക്കൂസ് ടാങ്കിനായി കുഴിയെടുത്തെങ്കിലും വൈദ്യുതിലൈനും ടെലിഫോൺ കേബിളും പൈപ്പ് ലൈനും കണ്ടെത്തിയതിനാൽ ടാങ്ക് നിർമാണം വൃഥാവിലാവുകയായിരുന്നു. കുഴിയെടുത്ത ഭാഗത്ത് ദിവസങ്ങളോളം കുന്നുപോലെ മണ്ണ് കൂട്ടിയിട്ടതിനാൽ കാൽനടയാത്രക്കാർക്കും പാർക്കിങ് വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുഴിയിൽ പരിസരത്തെ വ്യാപാരികൾ മാലിന്യം തള്ളാനും തുടങ്ങി. ഇക്കാര്യം 'മാധ്യമം' റിപ്പോർട്ട്ചെയ്തിരുന്നു. ടാങ്ക് നിർമിക്കാൻ ആദ്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പത്തുമീറ്റർ നീളത്തിൽ കുഴിച്ചപ്പോഴാണ് അടിവശത്ത് കെട്ടിടത്തിലേക്ക് വൈദ്യുതിലൈൻ വലിച്ചത് ശ്രദ്ധയിൽപെട്ടത്. കുഴിക്കുന്നതിനിടയിൽ വൈദ്യുതി കേബിൾ കത്തിയതിനാൽ ടൗണിൽ മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു. പിന്നീട് ആലോചനകൾക്ക് േശഷമാണ് മറ്റൊരിടത്ത് ആദ്യത്തേക്കാളും നീളത്തിലും വീതിയിലും കുഴിച്ചത്. ഇവിടെ ടെലിേഫാൺ കേബിളും കുടിവെള്ള വിതരണ പൈപ്പ്ലൈനുകളുമാണ് വിലങ്ങുതടിയായത്. ബന്ധപ്പെട്ട വകുപ്പ് ഉേദ്യാഗസ്ഥരുമായി ആലോചിക്കാതെ കുഴിയെടുത്തതിനാൽ നഗരസഭക്ക് സാമ്പത്തികമായും വലിയ നഷ്ടമുണ്ടായി. രണ്ടുവർഷം മുമ്പാണ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിെൻറ മുൻഭാഗം താഴെനിലയിൽ വ്യാപാരസ്ഥാപനങ്ങളോട് തൊട്ടുചേർന്ന് ശൗചാലയം നിർമിച്ചത്. നഗരമധ്യത്തിലെ കെട്ടിടത്തിൽ ആളുകൾ നിരന്തരമായി കടന്നുേപാകുന്ന വഴിയിൽതന്നെ ശൗചാലയം പണിതത് വ്യാപാരികെള അലോസരപ്പെടുത്തിയിരുന്നു. മാത്രമല്ല, കെട്ടിടത്തിെൻറ പിൻഭാഗത്തെ ടാങ്കിൽനിന്ന് ദിവസങ്ങൾക്കകം മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെ ശൗചാലയം അടച്ചുപൂട്ടുകയായിരുന്നു. പഴയ ബസ്സ്റ്റാൻഡിൽ പൊതുശൗചാലയമില്ലാത്തതിനാൽ നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവർ ബുദ്ധിമുട്ടുന്നതായി മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിലാണ് ശൗചാലയം പുനഃസ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, നഗരസഭാധികൃതരുടെ ആസൂത്രണമില്ലായ്മയാണ് കക്കൂസ് ടാങ്ക് നിർമാണം അനിശ്ചിതത്തിലാക്കിയതെന്ന് നാട്ടുകാരും വ്യാപാരികളും കുറ്റപ്പെടുത്തുന്നു. ടാങ്കിനായി കുഴിച്ചഭാഗത്ത് കെട്ടിയ വല ഇനിയും അഴിച്ചുമാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.