വളപട്ടണം^ധർമശാല റോഡ്: അപകടം പതിവാകുന്നു

വളപട്ടണം-ധർമശാല റോഡ്: അപകടം പതിവാകുന്നു പാപ്പിനിശ്ശേരി: ദേശീയപാതയിൽ വളപട്ടണം-ധർമശാല റോഡിൽ അപകടങ്ങൾ പതിവാകുന്നു. നിരവധി ജീവനുകളാണ് ഇതിനകം വിവിധ വാഹനപകടങ്ങളിൽ റോഡിൽ പൊലിഞ്ഞത്. അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ ഒരു സുരക്ഷ നടപടികളും സ്വീകരിക്കാത്ത അവസ്ഥയാണ്. ദേശീയപാതയുടെ നവീകരണത്തി​െൻറ ഭാഗമായി നടത്തിയ മെക്കാഡം ടാറിങ് ആറു മാസത്തോടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇക്കാര്യം നിരവധി തവണ വാർത്തയായി വന്നതിനു ശേഷമാണ് ചില ഭാഗങ്ങൾ മാത്രം വീണ്ടും ടാറിങ് നടത്തിയത്. ഇനിയും റോഡി​െൻറ നിരവധി സ്ഥലങ്ങളിൽ കുണ്ടും കുഴിയും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരന്വേഷണം പോലും നടത്താന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ഇവിടെ കാറിടിച്ച് മരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കവേ എതിരെ വന്ന വാഹനമിടിച്ച് വയോധികനും മരിച്ചിരുന്നു. റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പാത നാലുവരിയാക്കാനുള്ള നടപടി ആരംഭിച്ചതാണ് നിലവിലുള്ള റോഡിൽ ഡിവൈഡർ സംവിധാനത്തിനു പുതിയ പ്രപ്പോസൽ സമർപ്പിക്കാത്തതെന്ന് കണ്ണൂർ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ വി. അശോകൻ അറിയിച്ചു. അപകടങ്ങൾ നിത്യസംഭവമായ സ്ഥിതിക്ക് റോഡ് വീതികൂട്ടി ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടി എത്രയും വേഗം തയാറാക്കി കേന്ദ്ര സർക്കാറിലേക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.