തലശ്ശേരി: ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ ഗവ. ബ്രണ്ണൻ കോളജ് അഞ്ച് വിക്കറ്റിന് ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് 30.3 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്തായി. ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനുവേണ്ടി പി.പി. ഇർഷാദ് 25 റൺസും പി.കെ. ജിതേഷ് പണിക്കർ 24 റൺസുമെടുത്തു. ബ്രണ്ണൻ കോളജിനുവേണ്ടി ഇ.പി. വൈഷ്ണവ് 23 റൺസിന് നാല് വിക്കറ്റും എം. റിയാസ് 22 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ബ്രണ്ണൻ കോളജ് 35.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ബ്രണ്ണൻ കോളജിനുവേണ്ടി ഇ.പി. വൈഷ്ണവ് 31 റൺസും എം. റിയാസ്, എം. അവിനാഷ് എന്നിവർ 22 റൺസ് വീതവും എടുത്തു. ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിന് വേണ്ടി എം.കെ. റഷീദ് 17 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രണ്ണൻ കോളജ് ക്യാപ്റ്റൻ ഇ.പി. വൈഷ്ണവിനെ കളിയിലെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ചൊവ്വാഴ്ചെത്ത മത്സരത്തിൽ കണ്ണൂർ എസ്.എൻ കോളജ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.