കണ്ണൂർ: മതേതര ആശയങ്ങൾ ജനമനസ്സിലെത്തിക്കാൻ തെൻറ പ്രഭാഷണങ്ങളിലൂടെ അക്ഷീണം പരിശ്രമിച്ച നേതാവാണ് എം. അബ്ദുറഹ്മാനെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച എം. അബ്ദുറഹ്മാൻ സർവകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃഢമായ ആശയപ്രചാരണശൈലി എഴുത്തിലും പ്രസംഗങ്ങളിലും എം. അബ്ദുറഹ്മാൻ സ്വീകരിച്ചു. സ്നേഹവും ലാളിത്യവും ആദർശശുദ്ധിയും ജീവിതത്തിലുടനീളം മുഖമുദ്രയാക്കിയിരുന്നു അദ്ദേഹം. പത്രപ്രവർത്തനരംഗത്ത് ഗാന്ധിയൻശൈലി സ്വീകരിച്ച് തേൻറതായ വേറിട്ട വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചുവെന്നും സതീശൻ പാച്ചേനി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, പി. പ്രശാന്ത് (സി.പി.എം), കെ. രാധാകൃഷ്ണൻ (ബി.ജെ.പി), സി.പി. നാരായണൻ നമ്പ്യാർ (മഹാത്മ മന്ദിരം), പി.ടി. ജോസ് (കേരള കോൺഗ്രസ് -എം), വന്ദന നായർ (ഫോർവേർഡ് ബ്ലോക്ക്), മുതിർന്ന പത്രപ്രവർത്തകൻ പി. ഗോപി, പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, പ്രഫ. എ.ഡി. മുസ്തഫ, കെ. സുരേന്ദ്രൻ, സുമ ബാലകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.