കാസർകോട്: കുട്ടികളുടെ പ്രശ്നങ്ങൾ വിളിച്ചറിയിക്കാൻ ജില്ല ശിശുക്ഷേമ സമിതി ഹെൽപ്ലൈൻ ഏർപ്പെടുത്തി. തണൽ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങൾ, ബാലവേല, ബാലഭിക്ഷാടനം തുടങ്ങിയ കുട്ടികളുടെ പ്രശ്നങ്ങൾ 1517 എന്ന ഹെൽപ്ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കാം. ഇത്തരം വിളികൾ സ്വീകരിക്കാൻ സന്നദ്ധപ്രവർത്തകർക്ക് പ്രത്യേകം മൊബൈൽഫോൺ നൽകിയിട്ടുണ്ട്. മൂന്ന് സന്നദ്ധപ്രവർത്തകരെയാണ് നിയോഗിച്ചത്. ഒരു ഫോണിലേക്ക് വരുന്ന കാൾ സ്വീകരിക്കാതിരിക്കുകയാണെങ്കിൽ അടുത്ത ആളിലേക്ക് കാൾ ഡൈവർട്ട്ചെയ്യുന്ന തരത്തിലാണ് ഫോണുകൾ ക്രമീകരിച്ചത്. ലഭ്യമാകുന്ന പരാതി അന്വേഷിക്കാനായി സമിതിയുടെ സന്നദ്ധപ്രവർത്തകർ എത്തിച്ചേരുകയും വിഷയത്തിൽ ഇടപെടുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് പൊലീസ്, ആരോഗ്യം, സാമൂഹികനീതി, വിദ്യാഭ്യാസം, നീതിന്യായം തുടങ്ങിയ വകുപ്പുകളുടെ സഹായം തേടും. പദ്ധതിയിൽ കുട്ടികളുമായി ബന്ധെപ്പട്ടതും രക്ഷിതാക്കളെ ബാധിക്കുന്നതുമായ വിഷയങ്ങളാണ് കൈകാര്യംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.